Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിക്കുന്ന വോട്ടിൽ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സിപിഎം വീണ്ടും ജയിച്ചാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നതായും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഈ സർക്കാരിന്റെ പോക്കുകണ്ടിട്ട് കമ്യൂണിസ്റ്റ് സഹയാത്രികർ ഇന്നു മാനസികസമ്മർദത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടു താത്പര്യമുള്ളവർ അറിയാതെ പ്രതികരിച്ചുപോകും. അതിനാലാണ് ആശാസമരത്തിന്റെ പേരിൽ കെ. സച്ചിദാനന്ദനെയും പ്രേംകുമാറിനെയും പോലുള്ളവർ പ്രതികരിച്ചത്. പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണു സിപിഎം ശൈലി. ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ അവർക്കു പെട്ടെന്നു സച്ചിദാനന്ദനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷേ പ്രേംകുമാറിനെ ഒഴിവാക്കി. മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്സഭയിൽ പ്രതിപക്ഷനേതാവിനെപ്പോലും മോദി സംസാരിക്കാൻ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തിൽ പിണറായിയെ വിമർശിക്കുന്ന വർക്കെതിരേയുള്ള സൈബർ ആക്രമണമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പസംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്. പുറത്തുവന്ന കണക്കുകൾ തെറ്റാണെന്ന ആക്ഷേപവുമായി സിപിഎമ്മും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രംഗത്തുവരുന്നത് അതിൽനിന്ന് തലയൂരാനുള്ള ഗിമ്മിക്കാണ്. ഭജൻസിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റി. എന്നിട്ട് അതിനെ ന്യായീകരിക്കാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണെ ന്നും അദ്ദേഹം പരി ഹസിച്ചു.
National
ന്യൂഡല്‍ഹി: എം.എം. നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് ലഭിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം'.-കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എം.എം. നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉള്ളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്ഗ്വിന് ബുക്സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
ആലപ്പുഴ: പത്ത് വർഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ-ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെന്ന് കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിന്റെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കും.
കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ-കുമ്പളം വരെയുള്ള തീരദേശ പാത. ഇതിൽ തുറവുർ മുതൽ കുമ്പളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിരുന്നു. ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ബാക്കിയുള്ള അമ്പലപ്പുഴ-തുറവൂർ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാൻ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിർദേശം വേണുഗോപാൽ നേരത്തെ കേന്ദ്രറെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച റെയിൽവേ പദ്ധതിയെ മൂന്നായി വിഭജിച്ചു.
ഇതിലെ ആദ്യ ഘട്ടമായി അമ്പലപ്പുഴ-ആലപ്പുഴ പാതയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെ രണ്ടാം റീച്ചായി മാരാരിക്കുളം-തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
430 കോടി രൂപയാണ് ഈ മേഖലയ്ക്കായി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. പ്രോജക്ട് എക്സാമിനേഷൻ കമ്മിറ്റി,പിഎം ഗതിശക്തി ഡയറക്ടറേറ്റ് എന്നിവരുടെ അനുമതി നേടിയാൽ ഉടൻ പദ്ധതി ആരംഭിക്കാനാകും. മൂന്നാം റീച്ചായ മാരാരിക്കുളം-തുറവൂർ അതിനു ശേഷമാകും പരിഗണിക്കുക.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു.
22 കൊല്ലം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്ഐടി മുഖ്യമന്ത്രിയുടെ കൈയിൽ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ.
മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ. ജോലിയുമായി ബന്ധപ്പെട്ട് പോറ്റി ശബരിമലയിൽ കയറിയത് 2007ലെന്ന വിവരം എസ്ഐടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
അതേസമയം, തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
കുമ്പള (കാസര്‍ഗോഡ്): മൂന്നാം പിണറായി സര്‍ക്കാരിനെ യുഡിഎഫുകാര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാർപോലും ആഗ്രഹിക്കുന്നില്ലെന്ന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍ഗോഡ് കുമ്പളയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം.
ശബരിമല സ്വര്‍ണക്കൊള്ള മാത്രമാണ് അത്തരത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏക സംഭവം.ഭരണപരാജയം നുണപ്രചരണം കൊണ്ട് നേരിടാനാണ് സിപിഎം ശ്രമം. ശരത്ലാലിന്റെയും കൃപേഷിന്റെയും ടി.പി. ചന്ദ്രശേഖരന്റെയും ജീവനെടുത്ത ഉന്മൂലന രാഷ്ട്രീയം കൈവിടാന്‍ തയാറല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ജന്മദിന ആശംസകൾ നേർന്ന് ഷാഫി പറമ്പിൽ എംപി. ഫേസ്ബുക്ക് കുറിപ്പിലാണ് ഷാഫി പറമ്പിൽ ആശംസകൾ നേർന്നത്.
സിപിഎം കോട്ടയായ പയ്യന്നൂർ മാതമംഗലം ഹൈസ്കൂളിൽ കെഎസ്യു കൊടിപിടിച്ച് തുടങ്ങിയ ആ പതിമൂന്നുകാരൻ അഞ്ച് പതിറ്റാണ്ടിനിപ്പുറം ഇന്ന് ദേശീയ പ്രസ്ഥാനത്തിന്റെ അമരത്ത് ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ത്യയിലെ മതേതര ചേരിക്ക് വേണ്ടി നയിക്കുന്ന പോരാട്ടത്തിന്റെ നെടുംതൂണായി മാറിയത് പാർലിമെന്റിനകത്തും പുറത്തും സംഘടനയ്ക്ക് വേണ്ടി രാജ്യത്തുടനീളവും പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിന്റെയും കോൺഗ്രസിന്റെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിനൊപ്പം അടിയുറച്ച് പൊരുതിയ ആശയ ദൃഢതയുടെയും പേരിൽ തന്നെയാണെന്നും ഷാഫി കുറിച്ചു.
National
ന്യൂഡൽഹി: ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആത്മാർഥത ഇല്ലാത്ത നീക്കങ്ങൾ. ആത്മാർഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും വേണുഗോപാൽ പറഞ്ഞു.
സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ ആണ്. അതിനപ്പുറം ഒരു പ്രധാന്യവും ഇല്ല. അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല. പ്രഖ്യാപനം കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ല. ക്ഷേമ പെൻഷൻ 2500 ആണ് മാനിഫെസ്റ്റോയിൽ പറഞ്ഞത്. അത് നടപ്പിലായോ എന്നും കെ.സി ചോദിച്ചു.
കേന്ദ്രത്തിൽ മോദിക്കെതിരെ പോരാടുന്നത് കോൺഗ്രസ് ആണ്. ഇക്കൊണോമിക് സർവേയേ ചോദ്യം ചെയ്തത് ആരാണ്. കേന്ദ്ര സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കോൺഗ്രസ് ആണെന്നും വേണുഗോപാൽ വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന് നടപ്പിലാക്കാനുള്ള സാവകാശമോ അവകാശമോ ഇല്ല.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എത്ര പദ്ധതികള്‍ നടപ്പാക്കിയെന്നത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
District News
അമ്പലപ്പുഴ: മോദി കേരളത്തിലെത്തിയത് വര്‍ഗീയവിഷം ചീറ്റാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിയും മഹാത്മാ അയ്യങ്കാളിയും ഉഴുതുമറിച്ച മണ്ണാണ് കേരളം. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുമാണ് ഈ നാട് മുന്നോട്ട് പോകുന്നത്.
പ്രധാനമന്ത്രിയുടെ പ്രസ്താവന നിലവാരമില്ലാത്തതാണ്. അഹമ്മദാബാദ് നഗരസഭയിലേതിനു സമാനമായ രീതിയാണ് കേരളത്തില്‍ തിരുവനന്തപുരം കോര്പറേഷനിലുമെന്ന് പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന് കേരള ജനതയെ മനസിലാകാത്തതുകൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു പരിശോധിച്ചാല്‍ പ്രധാനമന്ത്രിക്ക് അത് ബോധ്യമാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ യഥാര്‍ഥ പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നത് വിലക്കാന്‍ എസ്ഐടിയുടെ മേല്‍ കേരള സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദമുണ്ട്. അതിന് എസ്ഐടി വഴങ്ങുന്നു. കുറ്റപത്രം വൈകിപ്പിച്ചതാണ് പ്രതികള്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കാന്‍ അവസരമൊരുക്കിയത്.
ഹൈക്കോടതി പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും എസ്ഐടി അതിന് പരിഗണന നല്‍കിയില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല. പോറ്റിയുമായി ഒപ്പം നില്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നിട്ടുണ്ടെന്നും അതിന്റെ പേരില്‍ പിണറായി വിജയന് പ്രതിയാകുമോയെന്നും അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെ.സി. വേണുഗോപാല്‍ മറുപടി നല്കി.
രക്തസാക്ഷി ഫണ്ട് വെട്ടിക്കുന്നവിധം സിപിഎമ്മിന് ജീര്‍ണത ബാധിച്ചെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.ധനരാജ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അണികള്‍ക്കുപോലും ദഹിക്കാന്‍ കഴിയാത്ത ആശയദാരിദ്ര്യം സിപിഎം നേരിടുന്നു. ഗത്യന്തരമില്ലാതെയാണ് നേതാക്കള്‍ ഇത്തരം സത്യങ്ങള്‍ തുറന്ന് പറയുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളെ സിപിഎം നേതൃത്വം കുഴിച്ചുമൂടുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരള നേതാക്കളുടെ ഡല്‍ഹി യോഗത്തില്‍നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് എഐസിസിയുടെ അനുമതിയോടെയാണ്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട ഒരു പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം അനുമതി വാങ്ങിയിരുന്നെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയം പതിവിലും നേരത്തേയുണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വ്യാജപ്രചാരണത്തിനു പിന്നിൽ.
അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയവർക്കെതിരെ ബിഎൻഎസ്, ഐടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ പാസ്റ്റർക്കെതിരേയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാഝിക്കും കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കുറ്റവിചാരണ ചെയ്യണമെന്നും ഒഡീഷ സർക്കാരിനോട് വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിനു പിന്നാലെ ഭയം മൂലം ഏഴു ക്രൈസ്തവ കുടുംബങ്ങൾ അവരുടെ ഭവനങ്ങളിൽനിന്ന് ഒഴിയാൻ നിർബന്ധിതരായി. ഇത്തരം പ്രവൃത്തികൾക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല.
പാസ്റ്റർക്കെതിരേയുണ്ടായ ആക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അതു തടയുന്നതിൽ പരാജയപ്പെട്ടതും സംബന്ധിച്ച് സമയബന്ധിതമായ റിപ്പോർട്ട് നൽകാൻ ഒഡീഷ സർക്കാരിനോട് ഉത്തരവിടണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ എംപി ഡിജിപിക്ക് പരാതിനൽകി. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് അപകീർത്തികരമായ പോസ്റ്റുകളിടുന്നു. ഇത്തക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നെ വ്യക്തിഹത്യ നടത്തുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.
അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയവർക്കെതിരെ ബിഎൻഎസിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കെ.സി.വേണുഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
Kerala
കണ്ണൂർ: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിനു പിന്നില്‍ ഇലക്ഷന് സ്പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചു നടത്തുന്ന നാടകമാണിത്. ഗവര്‍ണര്‍ക്കു വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അതു തിരുത്താന്‍ പിണറായിക്ക് അവസരവും നല്‍കിയെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ കെ.സി. വേണുഗോപാൽ പറഞ്ഞു.
ഗവര്‍ണര്‍ ഒഴിവാക്കുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല? സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണു മന്ത്രി സജി ചെറിയാന്റേ തെന്ന് എംപി പറഞ്ഞു. പിണറായി വിജയനെ പഠിക്കുകയാണു മന്ത്രി സജി ചെറിയാൻ.
സാംസ്കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്. വോട്ടിനു വേണ്ടി വര്‍ഗീയത പറയുന്നതി നെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോടു ചേര്‍ന്നു നില്ക്കുന്നതാണു മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ആര്‍ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണം.
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരള ജനത വോട്ടു ചെയ്യു ന്നത്.
ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്സഭയിലേക്കു വിജയിച്ചത്. ഒരു വര്‍ഗീതയെയും കൂട്ടുപിടിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോണ്‍ഗ്രസിന്റെ സിരകളിലുള്ളതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
കാസര്‍ഗോഡ്: പുതുതലമുറയുടെ ആശങ്കകള്‍ അകറ്റുന്ന സര്‍ക്കാര്‍ ആയിരിക്കും വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ദേശങ്ങള്‍ ഉൾപ്പെടുത്തി ജെൻസി മാനിഫെസ്റ്റോ യുഡിഎഫിന് ഉണ്ടായിരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ജെന്‍സി കണക്ട് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ജെന്‍സി പാര്‍ലമെന്റ് ഉദുമ ലളിത് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Kerala
കണ്ണൂർ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന രീതിയിൽ ജനങ്ങൾക്കിടയിൽ വിഭാഗീയത പടർത്തി ആളിക്കത്തിക്കാനുള്ള ശ്രമമാണ് മന്ത്രി സജി ചെറിയാനും മുൻ മന്ത്രി എ.കെ. ബാലനെ പോലുള്ളവരും ചെയ്യുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പിണറായി വിജയൻ കളിക്കുന്ന കളി തീക്കളിയാണെന്നും കൊക്കിന് ജീവനുണ്ടെങ്കിൽ കോൺഗ്രസ് ഇത്തരം വർഗീയ പ്രവണതകളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനം താണ ധനലക്ഷ്മി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു കെ.സി. വേണുഗോപാൽ എംപി. ഇത്തരം മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുന്ന മനോനിലയിലാണ് മുഖ്യമന്ത്രി.
കഴിഞ്ഞ പത്തുവർഷമായി സാധാരണ ജനങ്ങൾ, തൊഴിലാളികൾ, ജീവനക്കാർ എന്നിവരുടെ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാരിനെ അലട്ടാറേ ഇല്ല. കുടിശിക സർക്കാരായി പിണറായി സർക്കാർ അധഃപതിച്ചു.
ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാക്കാനുള്ള മെഡിസെപ്പ് പദ്ധതിയുടെ, വിഹിതം കൂട്ടുന്നതല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്ത് നിർത്തുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നുമാസം കഴിയുന്പോൾ ശത്രുപക്ഷത്തുള്ള സർക്കാർ മാറി യുഡിഎഫിന്റെ നേതൃത്വത്തിൽ മിത്രപക്ഷത്തുള്ള സർക്കാർ വരുമെന്നും കെസി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. ജോസഫ്, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, രമ്യ ഹരിദാസ്, ഷമാ മുഹമ്മദ്, മാർട്ടിൻ ജോർജ്, മുഹമ്മദ് ബ്ലാത്തൂർ, ടി.ഒ. മോഹനൻ, ആർ. രാജൻ ഗുരുക്കൾ, കോട്ടത്തല മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രനും സാംസ്കാരിക സമ്മേളനം ടി. പദ്മനാഭനും ഉദ്ഘാടനം ചെയ്തു. ഇന്നു നടക്കുന്ന കൗൺസിൽ യോഗം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മത്സരിക്കണമെന്ന് എംപിമാർ ആരും പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹമുള്ളവർ ഉണ്ടാകാം. തെരഞ്ഞെടുപ്പ് സമിതിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചർച്ച ഉയർത്തിവിടുന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകും മാനദണ്ഡം. സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്. പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം തേടും. സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം ആദ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഒറ്റപ്പെട്ട പരാമർശങ്ങൾ മാത്രമാണെന്നും കെ.സി പറഞ്ഞു. കോൺഗ്രസ് പോലൊരു പാർട്ടിയിൽഅത്തരം പരാമർശങ്ങൾ മഹാപാതകമായി കാണാനാവില്ല. മറുവശത്ത് സിപിഎമ്മിൽ ഒരു നേതാവിനെ ഭയന്നുള്ള നിശബ്ദതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരേ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
28ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, തൊഴിലുറപ്പ് നിയമം അട്ടിമറിച്ചുകൊണ്ടുള്ള പുതിയ ബിൽ പിൻവലിക്കുന്നതു വരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് ആരുമായും ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.
യുഡിഎഫുമായി സഹകരിക്കാൻ താല്പര്യമുള്ള പാർട്ടികൾ അക്കാര്യം അറിയിച്ചാൽ മുന്നണി അതു ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള നാടകമാണ് കേന്ദ്രസർക്കാരിനെതിരേ എൽഡിഎഫും മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തു നടത്തിയ സത്യഗ്രഹ സമരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബിജെപിയുടെ ഫാസിസ്റ്റ് അജൻഡകൾ നടപ്പിലാക്കാനുള്ള സമീപനങ്ങൾക്കു കൂട്ടുകൂടുന്ന സർക്കാരാണിത്. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിൽ വരുന്പോൾ പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിച്ച് കൃത്യമായ തീരുമാനം എടുക്കും.
വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും എടുക്കാൻ തയാറാകാത്തത്ര ധീരവും മാതൃകാപരവുമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ നിലനില്‍ക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്നും ഭരണഘടനാ മൂല്യങ്ങളെ മറികടന്ന് രാജ്യത്ത് ഏകാധിപത്യ പ്രവണതകൾ വർധിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘കെഎൽഐബിഎഫ് ഡയലോഗ്’ സെഷനിൽ ‘രാഷ്ട്രീയം, സംസ്കാരം, ഫാസിസം’ എന്ന വിഷയത്തിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
സ്വാതന്ത്ര്യ സമര ചരിത്രം പുതിയ തലമുറ പഠിക്കണമെന്ന താത്പര്യം അധികാരകേന്ദ്രങ്ങൾക്ക് ഇല്ല. ചരിത്രത്തെ വളച്ചൊടിക്കുകയും രാഷ്ട്രനായകന്മാരെ തമസ്കരിക്കുകയും ചെയ്യുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണെന്ന് വേണുഗോപാൽ പറഞ്ഞു.
യഥാർത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും വിലക്കയറ്റവും ചർച്ചയാകാതിരിക്കാൻ മതത്തെയും വിദ്വേഷത്തെയും രാജ്യത്ത് ആയുധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള മുഖ്യധാരാ മാധ്യമങ്ങൾ അധികാരശക്തികൾക്ക് കുടപിടിക്കുകയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രിയെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ്ഐടി ശ്രദ്ധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെടേണ്ട എല്ലാവരിലേക്കും അന്വേഷണം എത്തണം. ഈ അന്വേഷണത്തിന്റെ ഗതിവിഗതി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ചില താത്പര്യങ്ങളുണ്ട്. എസ്ഐടിയെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമുണ്ട്. നിയമം എല്ലാവര്ക്കും ബാധകമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലുമുള്ള കേസായതിനാല്‍ തന്ത്രിയെ കുടുക്കിയതെന്ന വാദത്തില്‍ മറുപടി പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണങ്ങളെന്ന് കെ.സി. വേണുഗോപാല്‍ എംപി. ശബരിമലയിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഗവേഷണം നടത്തുന്നത്.
കേരളത്തില്‍ സംഘപരിവാറിനു കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും പറയുന്ന വക്താവായി മുഖ്യമന്ത്രി മാറി. സമാധാനം ആഗ്രഹിക്കുന്ന കേരള ജനത തോറ്റപടനായകന്റെ രക്ഷപെടാനുള്ള ഇത്തരം തന്ത്രങ്ങളെ വിശ്വസിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിന് കടുത്ത ശിക്ഷ നല്കി.
അതില്‍ തകര്‍ന്ന മനസുമായി നില്ക്കുന്ന മുഖ്യമന്ത്രി തന്റെ സ്ഥാനവും പദവിയും നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ്. സത്യത്തിന്റെ അംശംപോലുമില്ലാത്ത അവസരവാദ പ്രസ്താവനയാണ് കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രി നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. എ.കെ. ബാലനെ കൊണ്ട് വര്‍ഗീയത പറയിപ്പിച്ചത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലൂടെ വ്യക്തമായി.
മുഖ്യമന്ത്രി ചരിത്രത്തെ വികലമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ജമാഅത്ത് ഇസ്ലാമി പുരോഗമന പ്രസ്ഥാനം. മറിച്ചാണെങ്കില്‍ വര്‍ഗീയപാര്‍ട്ടി. ഇതാണ് സിപിഎം ലൈനെന്നും പറഞ്ഞു. ഓര്മശക്തിയില്ലാത്തവരല്ല കേരളജനതയെന്ന് പറഞ്ഞ വേണുഗോപാല്‍ ജമാഅത്ത് ഇസ്ലാമിയോടുള്ള സിപിഎമ്മിന്റെ മുന്‍കാല നിലപാടുകളും തുറന്നുകാട്ടി.
Kerala
സുൽത്താൻ ബത്തേരി: ശശി തരൂർ പാർട്ടിക്കു വിലപ്പെട്ട നേതാവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ചില കാര്യങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രസ്താവനകളിൽ ശ്രദ്ധിക്കണമെന്നു പാർട്ടി അദ്ദേഹത്തോട് പലവട്ടം പറഞ്ഞിട്ടുണ്ട്. അത്തരം പ്രസ്താവനകൾ അദ്ദേഹം ഇപ്പോൾ നടത്താറില്ല. ശശി തരൂരിനെപ്പോലുള്ളയാളെ പാർട്ടിയിൽ ഉപയോഗിക്കണമെന്നുതന്നെയാണു കോൺഗ്രസിന്റെ ചിന്താഗതി.
അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമരപരന്പരകൾക്ക് കോണ്‍ഗ്രസ് സംസ്ഥാനത്തു തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ലക്ഷ്യ' കെപിസിസി സംസ്ഥാന നേതൃക്യാന്പിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവഭയമില്ലാത്തവർ ദൈവത്തിന്റെ സ്വത്ത് സ്വന്തം സ്വത്താണെന്നു കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവണ്മെന്റ് സൃഷ്ടിച്ചു. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീംകോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവതരമാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാർക്സിസ്റ്റ് പാർട്ടിയും ഗവണ്മെന്റും സ്വീകരിക്കുന്നത്.
ശബരിമലയിൽ നടന്നത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത കൊള്ളയാണ്. അന്താരാഷ്ട്ര ബന്ധങ്ങൾ വെളിച്ചത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടുവെന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. എസ്ഐടിയെ സ്വാധീനിക്കാൻ സർക്കാർ എങ്ങനെ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണു ഹൈക്കോടതിയുടെ ഓരോ നിരീക്ഷണങ്ങളും ഇടപെടലും.
കൂടുതൽ ജാഗ്രതയോടും കരുതലോടുംകൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമപരിപാടികളാണ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വ്യക്തമായ കാന്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർഥിനിർണയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻതന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്‍പാകെ നിർദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും. ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർഥികളെയെങ്കിലും പ്രഖ്യാപിക്കാനാണു പാർട്ടി ലക്ഷ്യമിടുന്നത്. നിലവിലെ എംപിമാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലുമാണു ചർച്ച ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പ് സർവേകൾക്കും മറ്റുമായി സുനിൽ കനുഗോലുവിന്റെ സേവനങ്ങൾ പാർട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. അദ്ദേഹം നിലവിൽ എഐസിസി അംഗവും പാർട്ടിയുടെ ഭാഗവുമാണ്. ഭരണപക്ഷത്തുള്ളവർക്ക് വലിയ സാന്പത്തിക സ്രോതസുകളും പിആർ സംവിധാനങ്ങളുമുണ്ടാകാം.
എന്നാൽ, വലിയ സാന്പത്തിക ശേഷിയൊന്നും ഇല്ലാതെ പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടുകൂടിയാണ് കോണ്‍ഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടിയിലെ ഐക്യവും തെരഞ്ഞെടുപ്പ് മുന്നൊരുവും ഒത്തുചേർന്ന് പോകേണ്ടതുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആർജിഎ) സംരക്ഷിക്കാൻ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. വാർഡുകളിലെ ധർണകൾ മുതൽ നാലു പ്രധാന സോണൽ റാലികൾ വരെ രാജ്യത്തുടനീളം സംഘടിപ്പിച്ചു പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.
ജനുവരി 10 മുതൽ 45 ദിവസം നീളുന്ന സമരപരിപാടികൾ മൂന്നു ഘട്ടമായി നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എഐസിസി വാർത്താവിനിമയ ജനറൽ സെക്രട്ടറി ജയ്റാം രമേശും കോണ്‍ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ പ്രക്ഷോഭ പരിപാടികളുടെ വിവരങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിനുശേഷം ജനുവരി അഞ്ച് മുതൽ ‘എംജിഎൻആർഇജിഎ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചിരുന്നതെങ്കിലും, അഭിയാനല്ല സംഘടിപ്പിക്കുയെന്നും എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാമാണ് (പ്രക്ഷോഭം) നടക്കുകയെന്നും നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. എംജിഎൻആർജിഎയ്ക്കു പകരമുള്ള വിബി-ജി റാം ജി ബിൽ പിൻവലിക്കണമെന്നും എംജിഎൻആർജിഎ അതിന്റെ ശരിയായ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്നും എഐസിസിയുടെ ഇരു ജനറൽ സെക്രട്ടറിമാരും ആവശ്യപ്പെട്ടു.
പുതിയ നിയമത്തിലൂടെ തൊഴിലിനുള്ള അവകാശം നൽകുന്നൊരു പദ്ധതിയെ വിവേചനാധികാരമുള്ള, കേന്ദ്ര നിയന്ത്രിത പദ്ധതിയാക്കി മാറ്റുകയാണെന്നും ഇന്ത്യ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമത്തിനെതിരേയുള്ള നടപടികൾക്കായി കൂടിയാലോചനകൾ നടത്തുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സമവായത്തിലെത്തുമെന്നും സമരപരിപാടികൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതിലുള്ള സാധ്യതകൾ ആരായുമെന്നും വേണുഗോപാൽ പറഞ്ഞു.
വിവാദമായ മൂന്നു കാർഷിക നിയമങ്ങളുടെ വിധിതന്നെയാണ് പുതിയ നിയമത്തിനുമുണ്ടാകുകയെന്നും, കാർഷിക നിയമവിരുദ്ധ പ്രക്ഷോഭം ഡൽഹി കേന്ദ്രീകൃതമായിരുന്നെങ്കിലും എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാം പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലായിരിക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു. 45 ദിവസം നീളുന്ന പ്രക്ഷോഭ പരിപാടികൾ ഫെബ്രുവരി 16നും 25നുമിടയിൽ രാജ്യത്തുടനീളം നടത്തുന്ന നാലു പ്രധാന റാലികളോടെയായിരിക്കും അവസാനിക്കുക.
National
ന്യൂഡൽഹി: രാജ്യത്തു ക്രൈസ്തവർക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളിൽ അടിയന്തരവും നിർണായകവുമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് സമിതി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരേയുള്ള ഗുരുതരമായ വെല്ലുവിളിയാണിതെന്നും അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും നിശബ്ദത വിദ്വേഷപ്രചാരകർക്ക് കൂടുതൽ ധൈര്യം പകരുകയാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ക്ഷണം തുറന്നുനൽകുകയാണെന്നും കത്തിൽ വേണുഗോപാൽ കുറ്റപ്പെടുത്തി.
ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ ഡൽഹിയിലും ഛത്തീസ്ഗഡിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും കേരളത്തിലും നടത്തിയിട്ടുള്ള ആക്രമണങ്ങൾ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്ത്യ എന്ന ആശയത്തിനുമേലുള്ള മുറിവുകളാണ്.
ആൾക്കൂട്ട വിചാരണയ്ക്കു വിട്ടുകൊടുത്ത് പൗരന്മാരെ സർക്കാർ കൈവെടിയുന്പോൾ "സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യം എങ്ങനെ പ്രസംഗിക്കാൻ കഴിയുമെന്ന് വേണുഗോപാൽ ചോദിച്ചു.
രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ തനിക്കിഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികളെടുക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: തദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം സമ്മാനിച്ചതിൽ പിണറായി വിജയൻ സർക്കാരിന് വലിയ പങ്കുണ്ടെന്ന് കെ.സി. വേണുഗോപാൽ എംപി.
സമാനതകൾ ഇല്ലാത്ത വിജയമാണ് യുഡിഎഫിന് ലഭിച്ചത്. ഭരണത്തിന്റെ എല്ലാ പ്രയാസങ്ങളും ഏറ്റുവാങ്ങിയാണ് പ്രതിപക്ഷം നിൽക്കുന്നത്, അതിനെ എല്ലാം അതിജീവിച്ചാണ് യുഡിഎഫ് വിജയം നേടിയത്.
14 ഡിസിസികളും കോർ കമ്മിറ്റികളും അഹോരാത്രം പ്രവർത്തിച്ചു. പോളിംഗ് ദിവസം വരെ യുഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നുവെന്നും ഇതെല്ലാം അതിജീവിച്ച് നേടിയ വലിയ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയൻ സർക്കാർ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സർക്കാർ വേറെയില്ല. കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടിൽ അണികൾക്ക് വരെ ആശങ്കയുണ്ട്. മോദി സർക്കാർ എടുക്കുന്ന നിലപാട് അവര്‍ നടപ്പിലാക്കും മുൻപേ നടപ്പിലാക്കുകയാണ്.
തൃശൂർ പാർലമെന്റിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് ലഭിക്കാൻ കാരണം മുഖ്യമന്ത്രിയാണ്. പിഎം ശ്രീ, ദേശീയ പാത, ലേബർ കോഡ് എന്നിവയിൽ മുഖ്യമന്ത്രി എടുത്ത സമീപനം സിപിഎം പ്രവർത്തകരെ ബിജെപിക്ക് വോട്ട് ചെയ്യിക്കുകയായിരുന്നു. ബിജെപിയോട് സോഫ്റ്റായ സമീപനം നേതാക്കൾക്ക് ആവാമെങ്കിൽ അണികൾക്ക് എന്തുകൊണ്ട് ആയിക്കൂട എന്നാണ് അവർ ചിന്തിച്ചത്.
കേന്ദ്രത്തിന് കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്റേത്. മോദി സർക്കാരിന് സറണ്ടർ ചെയ്യുന്ന സമീപനമായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡൽഹി കൂടിക്കാഴ്ചകൾക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥർ ഇല്ലാതെ നടത്തിയ കൂടിക്കാഴ്ച.
കേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: അഹന്തയ്ക്കും അഹങ്കാരത്തിനും ദുർഭരണത്തിനും എതിരായ കനത്ത ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. യുഡിഎഫ് തരംഗമാണ് പ്രതിഫലിച്ചത്. ശബരിമല കൊള്ളയും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു.
ആശയദാരിദ്ര്യമാണ് സിപിഎമ്മിന്. അവരുടെ നയങ്ങൾക്കു വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചത്. അത് മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന ശൈലി പിന്തുടരാനാണ്. ബിജെപിക്ക് ഒരു മേയറെ നൽകിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്.
സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട്, സർക്കാരിന്റെ ജനവിരുദ്ധത, ശബരിമല വിഷയം എന്നിവയും തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതായി കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടാതിരിക്കാൻ പരിരക്ഷ നൽകിയതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ ആജീവനാന്ത വാഷിംഗ് മെഷീനാക്കി ബിജെപി സർക്കാർ മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
വോട്ടവകാശം സർക്കാരിന്റെ കാരുണ്യമല്ലെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭമാണെന്നും ലോക്സഭയിൽ അദ്ദേഹം ഓർമിപ്പിച്ചു. എസ്ഐആർ അടക്കം തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയ്ക്കു പുറമെ തെരഞ്ഞെടുപ്പു കമ്മീഷനെക്കൂടി ദുരുപയോഗിച്ച് വോട്ടുകൊള്ള നടത്തി സ്ഥിരമായി ഭരണത്തിൽ തുടരാമെന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യൻ ജനത തകർത്തെറിയുമെന്ന് വേണുഗോപാൽ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷ നേതാക്കൾക്കെതിരേ മാത്രമാണു റെയ്ഡും അറസ്റ്റും നോട്ടീസുകളും നൽകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പോലും കഴിയാത്ത നിലയാണെന്നു വേണുഗോപാൽ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള അന്പയർ ആകേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്രം ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുന്ന പാവയായി. തെരഞ്ഞെടുപ്പു കമ്മീഷനെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികളെടുത്തു. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തു.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നടപടികൾ രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്ന പ്രത്യേക നിയമപരിരക്ഷ നൽകിയതും ദുഷ്ടലാക്കോടെയാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള പോളിംഗ് ബൂത്തുകളിലെ തെളിവുകൾ നശിപ്പിക്കാൻ ചട്ടം ഭേദഗതി ചെയ്തതിനു പിന്നിലെ ലക്ഷ്യവും നല്ലതല്ല.
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് അന്പയറെന്ന ആശയം പരസ്യമായി തകർക്കപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യം ആസൂത്രിതമായി നശിപ്പിച്ചു. കമ്മീഷന്റെ വിശ്വാസ്യതയും രാഷ്ട്രീയസമ്മർദത്തിൽ തകർന്നു. കമ്മീഷൻ പക്ഷപാതപരമായി മാറിയിരിക്കുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് സുപ്രീംകോടതി നിഷ്പക്ഷ അന്പയറെ ആഗ്രഹിച്ചു. അനൂപ് ബരൻവാൾ കേസിൽ ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 2023ലെ വിധി മറികടക്കാൻ പ്രത്യേക നിയമം കൊണ്ടുവന്നു. സമിതിയിൽ സ്വതന്ത്രനായ ചീഫ് ജസ്റ്റീസ് ഉണ്ടാകുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ ഭയം വ്യക്തമാണെന്നും വേണുഗോപാൽ പരിഹസിച്ചു.
കേരളത്തിലെ എസ്ഐആർ മാറ്റിവയ്ക്കണമെന്ന് ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടു. നിയമസഭ ഇതിനായി പ്രത്യേക പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചു.
വോട്ടർമാരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും സ്വന്തം ഓഫീസർമാരുടെയും ആവശ്യം തള്ളിക്കൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ തിരക്കിട്ട് എസ്ഐആർ നടത്തിയത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വേണുഗോപാൽ ചോദിച്ചു. ബിഹാറിലും കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ആസാമിലുമടക്കം തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഇപ്പോൾ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തുന്നത്.
ആകെ 56 വോട്ടർമാരുള്ള ഒരു ബൂത്തിൽ 50 വയസിൽ താഴെയുള്ള 50 പേർ മരിച്ചതായി പറഞ്ഞു നീക്കംചെയ്തത് അടക്കം നിരവധി തെറ്റുകൾ എസ്ഐആറിലുണ്ടെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Kerala
കാസർഗോഡ്: പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും ഇടയില്‍ പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലില്‍ സിപിഐയുടെ നിലപാട് വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.
നിര്‍മലാ സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത്ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയുമടക്കം കേരള സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഡീലുകള്‍ കുറച്ചുനാളായി നമ്മളെല്ലാം കാണുകയാണെന്നു വേണുഗോപാൽ പറഞ്ഞു. പിഎം ശ്രീയിലും ലേബര്‍കോഡിലും ഒത്തുകളിയാണ് നടക്കുന്നത്. ബ്രിട്ടാസിന്റെ ഇടപെടലിനെക്കുറിച്ചുള്ള ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലില്‍ സിപിഎമ്മും മറുപടി പറയണം-അദ്ദേഹം പറഞ്ഞു.
.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും. മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത ശക്തമായ നടപടി ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പരാതി ലഭിച്ചപ്പോള്‍ 24 മണിക്കൂര്‍ പോലും കഴിയുന്നതിനുമുമ്പ് കെപിസിസി അധ്യക്ഷന്‍ അത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.
സമാന വിഷയങ്ങളില്‍ സിപിഎമ്മും ബിജെപിയും എന്തു നടപടികളാണ് എടുത്തിട്ടുള്ളത്. അയ്യപ്പന്റെ സ്വര്‍ണം കട്ടതിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ രണ്ട് ഉന്നതര്‍ ജയിലിലായിട്ട് സിപിഎം നടപടിയെടുത്തിട്ടില്ല.
പ്രത്യേക അന്വേഷണ സംഘം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണം നീട്ടിക്കൊണ്ടുപോവുകയാണ്. അതിനുവേണ്ടിയാണ് ഹൈക്കോടതിയില്‍നിന്ന് കാലാവധി നീട്ടിവാങ്ങിയതെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊച്ചി: മോദി സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പിലാക്കാനുള്ള തിടുക്കമാണ് മിഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
മോദിക്ക് വിധേയനായ പിണറായി വിജയന് സര്‍ക്കാര്‍ ജനവിരുദ്ധ, വര്‍ഗീയ നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുകയാണ്. ബിജെപിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ സിപിഎം മുന്നോട്ടു പോകുന്നത്.
പരാജയം തിരിച്ചറിഞ്ഞ് വിഷയം മാറ്റാനുള്ള ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒളിച്ചോടിയിട്ടില്ല. മറ്റേത് പാര്‍ട്ടിയേക്കാളും കൃത്യമായ നിലപാടും നടപടിയും കോണ്‍ഗ്രസ് എടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനസ് യുഡിഎഫിനൊപ്പമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും സാമ്പത്തികവിഹിതവും എല്‍ഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു.
പ്രതിവര്‍ഷം 2000 കോടിയുടെ പദ്ധതിവിഹിതമാണ് സര്‍ക്കാര്‍ വെട്ടിമാറ്റിയത്. ജനങ്ങള്‍ ഈ സര്‍ക്കാരിനെ മടുത്തു.പിഎം ശ്രീ വിവാദം യുഡിഎഫ് ഉണ്ടാക്കിയതല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊച്ചി: ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വയ്ക്കാനുള്ള ഏജന്‍സികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. അവരെത്ര കേസെടുത്താലും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്ഐആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണു രാജ്യത്തു നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്സര്‍സൈസാണ് എസ്ഐആര്‍. കേരളത്തിലത് സിപിഎം ചെയ്യുന്നു.
പിഎംശ്രീയില്‍ കാവിവത്കരണം ഇല്ലെന്നും മോദി സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നുമുള്ള ശശി തരൂര്‍ എംപിയുടെ അഭിപ്രായത്തോടുള്ള പ്രതികരണമായി, പാര്‍ട്ടിക്കുള്ളില്‍നിന്നു വിമര്‍ശിക്കാന്‍ കഴിയുന്നുവെന്നതാണു കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ മനോഹാരിതയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനു കോണ്‍ഗ്രസ് നല്കുന്ന പ്രാധാന്യംകൂടിയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിന്റെ അറസ്റ്റോടെ ഉന്നത രാഷ്ട്രീയ ഗൂഢാലോന വ്യക്തമായതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സിപിഎം നേതാവായ എൻ. വാസുവിന്റെ അറസ്റ്റോടെ വെളിവായിത്തുടങ്ങിയ ഉന്നത രാഷ്ട്രീയ ബന്ധവും കൊള്ളയ്ക്കു പിന്നിലെ ഗൂഢാലോചനയും പത്മകുമാറിന്റെ അറസ്റ്റോടെ സുവ്യക്തമായിരിക്കുകയാണ്.
ദേവസ്വം പ്രസിഡന്റ് അറസ്റ്റിലാകുന്പോൾ ബോർഡിനു മുകളിൽ പ്രവർത്തിച്ച അന്നത്തെ ദേവസ്വം മന്ത്രിയിലേക്കുകൂടി അന്വേഷണം സ്വാഭാവികമായി എത്തേണ്ടതാണ്. എന്നാൽ അതിലേക്ക് പോകാൻ അന്വേഷണസംഘം മടിച്ചുനിൽക്കുന്നതു പോലെയാണ് പൊതുസമൂഹത്തിനു തോന്നുന്നത്. മോഷ്ടിക്കപ്പെട്ട സ്വർണം വിറ്റത്തിൽനിന്ന് എത്ര കോടി സിപിഎം നേതാക്കൾക്കു കിട്ടിയെന്നതും അന്വേഷിക്കണമെന്നു വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപിയെ പോലെ എസ്ഐആറിനെ മറയാക്കി കേരളത്തിൽ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് എതിരു നിൽക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തിൽ സിപിഎം അനുവർത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
എസ്ഐആർ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ്ഐആർ മറയാക്കി സിപിഎം കള്ളവോട്ട് ചേർക്കലും വോട്ടു നിഷേധിക്കലും നടത്തുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നടന്നത് വോട്ടുകൊള്ളയാണ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമായിരുന്നു കെ.സിയുടെ പ്രതികരണം.
ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകൾ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും തുടർനടപടികളും ഉണ്ടാവും.
ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും. തേജസ്വി യാദവുമായി സംസാരിച്ചു. ബിഹാര്‍ ഫലം ഇന്ത്യാ സഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
ആലപ്പുഴ: അരൂർ- തുറവൂർ മേൽപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും കെ.സി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കേന്ദ്രസർക്കാരിനും ആഭ്യന്തരവകുപ്പിനും ഗുരുതര വീഴ്ചയുണ്ടായി. 2008 മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ രാജിവച്ച കീഴ്വഴക്കമുണ്ട്. ബിജെപി ഭരണത്തിൽ പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായി.
ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവന്ന എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിലയ്ക്ക് വാങ്ങിയിരിക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: കുടുംബാധിപത്യം സംബന്ധിച്ച ശശി തരൂരിന്റെ ലേഖനം തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമെന്ന് അദ്ദേഹം പറഞ്ഞു.
ഈ നാടിനുവേണ്ടി ജീവൻ സമർപ്പിച്ച വരാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. അവര്‍ കേവലം കുടുംബാധിപത്യത്തിന്റെ ഭാഗമായി വന്നവരാണെന്ന് പറയുന്നവരോട് സഹതപിക്കാനേ കഴിയൂ.
കുടുംബാധിപത്യം എന്ന് പറയുന്നത് ഒരു കാരണവശാലും നീതീകരിക്കപ്പെടുന്നതല്ല. എന്തുകൊണ്ട് പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം. അദ്ദേഹം വിശദീകരിക്കട്ടെയെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നയത്തിൽ വെള്ളം ചേർക്കാൻ എന്താണ് കാരണമെന്ന് സിപിഎം വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഈ സുപ്രധാന തീരുമാനം അവരുടെ പാർട്ടി കോണ്‍ഗ്രസിലോ പാർട്ടിയുടെ സമ്മേളനങ്ങളിലോ പ്രഖ്യാപനം ഉണ്ടായതാണോ. അടിസ്ഥാനപരമായിട്ടുള്ള ഈ നയ മാറ്റത്തിന് എന്തു കാരണമാണ് ഉള്ളതെന്നാണ് അറിയേണ്ടത്.
ഇത്രനാൾ ഒപ്പിടാതിരുന്നതാണോ, അതോ കാബിനറ്റിൽ എതിർപ്പുണ്ടായതാണോ ഈ മാറ്റത്തിന് വഴിതെളിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനുനയത്തിനായി ശ്രമിക്കുന്നുണ്ട്. സിപിഐ സറണ്ടർ ചെയ്യുമോ അതോ മുഖ്യമന്ത്രി സ്കീമിൽ നിന്ന് പിന്മാറുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
National
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
പാര്‍ട്ടി ആശയങ്ങളെ ബലികഴിച്ച് രഹസ്യ അജണ്ട നടപ്പിലാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയെ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
മുന്നണി മാറ്റത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. സിപിഐ ആണ് നിലപാട് പറയേണ്ടത്. സിപിഐ വിമര്‍ശനം തള്ളിക്കളഞ്ഞു.
സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഉല്‍പ്പന്നമാണ് ദേശീയ വിദ്യാഭ്യാസ നയം എന്നാണ് സിപിഎമ്മിന്റെ ഭാഷ്യം. ഈ ഉല്‍പ്പന്നം എവിടെ വച്ചാണ് ലഘൂകരിക്കപ്പെട്ടത് എന്നു പറയുന്നില്ല. ഘടകകക്ഷിയെ തള്ളിക്കളഞ്ഞു തീരുമാനമെടുക്കാനുള്ള ചേതോവികാരം എന്താണ്.
പിണറായി വിജയന് സിപിഐയുടെ ആശയപരമായ വിമര്‍ശനങ്ങളെ പോലും തള്ളിക്കളയുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ബിജെപി-സിപിഎം ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുറത്തുവരുന്ന വിവിധ ഘടകങ്ങളില്‍ ഒരു ഭാഗമാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് വന്നത് മറച്ചുവച്ചതും ലാവ്ലിന് കേസ് നിരന്തരം സുപ്രീംകോടതിയില്‍ മാറ്റിവയ്ക്കുന്നതും ഉള്‍പ്പെടെ വലിയ പരമ്പരതന്നെ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടന്നിട്ടുണ്ട്.
പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിഎം ശ്രീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നതു തെറ്റായ ധാരണയാണ്. പിഎം ശ്രീ പദ്ധതി കര്‍ണാടകയില്‍ നടപ്പാക്കിയത് 2021ലെ ബിജെപി സര്‍ക്കാരാണ്.
തെലുങ്കാനയിലും ഈ പദ്ധതി നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തല്ല. സംഘപരിവാര്‍ അജണ്ട സിലബസില്‍ ഉള്‍ക്കൊള്ളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കണ്ടെന്നും പകരം ഗോഡ്സെയെക്കുറിച്ച് മാത്രം പഠിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അത് നടപ്പാക്കുന്നതിനുള്ള കൈക്കൂലിയാണോ ഈ പദ്ധതി പ്രകാരമുള്ള 1400 കോടി രൂപ?
ഏതെങ്കിലും പദവി നോക്കിയല്ല, മറിച്ച് സിപിഎമ്മിനെ താഴെയിറക്കി യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ സജീവമായി ഉണ്ടാകും. താന്‍ ആലപ്പുഴയില്‍ നിന്നുള്ള യുഡിഎഫ് ജനപ്രതിനിധി കൂടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രകടമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരള ജനത സ്നേഹിക്കുന്ന മോഹൻലാലിനെ ആദരിച്ച പരിപാടിയായതിനാൽ അതിനെ വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. മോഹൻലാലിനെ പോലൊരു കലാകാരനെ ഇത്തരം രാഷ്ട്രീയ സങ്കുചിത താൽപ്പര്യത്തിന് വേണ്ടി ഉപയോഗിക്കേണ്ടിയിരുന്നോവെന്ന് പരിപാടിയുടെ സംഘാടകർ ആലോചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് സർക്കാരിനോടുള്ള വെറുപ്പിനെ മറികടക്കാനാണ് ഇത്തരം പിആർ പരിപാടികൾ സർക്കാർ നടത്തുന്നത്. നടൻ മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിൽ ഇത്തരം വിവാദം ഒഴിവാക്കേണ്ടതായിരുന്നു.
ശബരിമല വിവാദങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മറ്റൊരു തന്ത്രമായിരുന്നു മോഹൻലാലിനുള്ള ആദരം. സർക്കാരിന്റെ ചെയ്തികൾ അവരെ തന്നെ വേട്ടയാടുന്നു. തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന സർക്കാരാണിതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.